നിരന്തര പീഡനം: ശല്യം സഹിക്കവയ്യാതെ 15 കാരി തൂങ്ങിമരിച്ച കേസിലെ പ്രതി പിടിയില്‍

എ കെ ജെ അയ്യര്‍

വ്യാഴം, 1 ഒക്‌ടോബര്‍ 2020 (10:20 IST)
നിരന്തരം ലൈംഗികമായി പീഡിപ്പിച്ചതില്‍ മനം നൊന്ത് പതിനഞ്ചു 15കാരി തൂങ്ങിമരിച്ച കേസിലെ പ്രതിയെ പോലീസ് അറസ്‌റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച കൊണ്ടോട്ടിയിലാണ് കിടപ്പു മുറിയിലെ ഫാനില്‍ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
 
കടയ്ക്കല്‍ സ്വദേശി ഷമീര്‍ എന്നയാളെയാണ് കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് അറസ്‌റ് ചെയ്തത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇതിനായി നിയോഗിച്ച പ്രത്യേക സംഘമാണ് പിടിച്ചത്.
 
ഷമീര്‍ മുമ്പും പീഡന കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും തുടര്‍ന്ന് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയുമാണ് ഷമീര്‍. പോക്‌സോ, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഷമീറിനെ അറസ്‌റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍