കള്ളപ്പണക്കേസ്: എം ശിവശങ്കറിനെതിരെ ഇഡി ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

ശ്രീനു എസ്

വ്യാഴം, 24 ഡിസം‌ബര്‍ 2020 (10:28 IST)
കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ഇഡി ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കുറ്റപത്രം സമര്‍പ്പിക്കുന്നതിലൂടെ ശിവശങ്കറിന്റെ ജാമ്യത്തിനുള്ള സാധ്യതയും അടയും. നിലവില്‍ ശിവശങ്കര്‍ അറസ്റ്റിലായിട്ട് 60തോളം ദിവസം ആകുകയാണ്. ഒക്ടോബര്‍ 28നായിരുന്നു ഇദ്ദേഹം അറസ്റ്റിലാകുന്നത്.
 
പലപദ്ധതികളിലൂടെ 14കോടിയോളം രൂപ ശിവശങ്കര്‍ അനധികൃതമായി സമ്പാദിച്ചുവെന്നാണ് ഇഡിക്ക് ലഭിക്കുന്ന വിവരം. കൂടാതെ സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരുകോടിയോളം രൂപ ശിവശങ്കറിന്റേതെന്നും സൂചനയുണ്ട്. സ്വര്‍ണക്കടത്തിന്റെ തുടക്കം മുതലുള്ള എല്ലാകാര്യങ്ങളും ശിവശങ്കറിന് അറിയാമെന്നും കുറ്റപത്രത്തില്‍ ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍