വ്യാജ ഇൻസ്റ്റാഗ്രാം വഴി പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ

ബുധന്‍, 14 ഫെബ്രുവരി 2024 (13:22 IST)
കണ്ണൂർ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർമ്മിച്ച പെൺകുട്ടികളുമായി ബന്ധപ്പെട്ടു സ്വകാര്യ ചിത്രം മോർഫ്യൂ ചെയ്തു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കപ്പക്കടവ് നുച്ചിത്തോട് കളത്തിൽ ഹൗസിൽ മുഹമ്മദ് സഫ്‌വാൻ ഡെന്ന 23 കാരണാണ് സൈബർ പോലീസിന്റെ പിടിയിലായത്. പെൺകുട്ടികളുടെ ഫോട്ട സമൂഹ മാധ്യമങ്ങളിൽ നിന്ന് ശേഖരിച്ച ശേഷം ഇയാൾ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഉണ്ടാക്കും. തുടർന്ന് ഇവ വഴി പെൺകുട്ടികളുമായി ബന്ധപ്പെട്ടു ഭീഷണിപ്പെടുത്തും.
 
പരാതി ഉയർന്നതിനെ തുടർന്ന് ഇയാൾ ചെന്നൈയിൽ ഒളിവിൽ കഴിയുകയായിരുന്നു. സൈബർ പോലീസ് ഇൻസ്‌പെക്ടർ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതിയിൽ നിന്ന് രണ്ടു ഫോണുകൾ, നാല് സിം കാർഡുകൾ എന്നിവയും പിടിച്ചെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍