ദീപാവലിക്കും ക്രിസ്മസിനും ന്യൂ ഇയറിനും സംസ്ഥാനത്ത് ഈ സമയത്ത് മാത്രമേ പടക്കം പൊട്ടിക്കാന്‍ അനുവാദമുള്ളു

ശ്രീനു എസ്

വ്യാഴം, 12 നവം‌ബര്‍ 2020 (13:21 IST)
അന്തരീക്ഷമലിനീകരണം കൂടുന്ന സാഹചര്യത്തില്‍ ആഘോഷ ദിവസങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ദീപാവലി ദിവസം രാത്രി എട്ടുമണിമുതല്‍ 10മണിവരെ രണ്ടുമണിക്കൂര്‍ മാത്രമേ പടക്കം പൊട്ടിക്കാന്‍ അനുവാദമുള്ളു. അതേസമയം ക്രിസ്മസിനും ന്യൂ ഇയറിനും രാത്രി 11.55 മുതല്‍ 12.30 വരെ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളു.
 
കൂടാതെ ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളു. ഇത്തരം പടക്കങ്ങളില്‍ ബേരിയം നൈട്രേറ്റ് കാണില്ല. അതിനാല്‍ അന്തരീക്ഷ മലിനീകരണം കുറവാകും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് നടപടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍