സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു: നിയന്ത്രണങ്ങൾ കടുപ്പിയ്ക്കാൻ സർക്കാർ

വ്യാഴം, 28 ജനുവരി 2021 (08:53 IST)
സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിയ്ക്കുന്ന പശ്ചാത്തകത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ. കൊവിഡ് ടെസ്റ്റിങ് ദിവസവും ഒരു ലക്ഷമായി ഉയർത്തണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. നിയന്ത്രണങ്ങളിൽ അയവ് വരുന്നതും ജാഗ്രത കുറഞ്ഞതുമാണ് വ്യാപനം വർധിയ്ക്കാൻ കാരണം എന്നാണ് കൊവിഡ് അവലോകന യോഗത്തിലെ വിലയിരുത്തൽ. നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ സാഹചര്യങ്ങൾ ഗുരുതരമായി മാറുമെന്ന് സർക്കാർ  മുന്നറിയിപ്പ് നൽകുന്നു. പൊതു പരിപാടികളിൽ മാനദണ്ഡങ്ങൾ കർശനമായി പാലിയ്ക്കുന്നുണ്ടോ എന്ന് നിരിക്ഷിയ്ക്കുന്നതിന് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കൊപ്പം പൊലീസിനെ നിയോഗിയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. 56 ശതമാനം പേര്‍ക്കും രോഗം പകരുന്നത് വീടുകള്‍ക്കുള്ളില്‍ നിന്നാണെന്നാണ് പഠനം. സംസ്ഥാനത്തെ ഒൻപത് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍