മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് ചെന്നിത്തലയെ മാത്രമല്ല, ഉമ്മൻ ചാണ്ടിയെയും പരിഗണിയ്ക്കുന്നു: കെ മുരളീധരൻ

ബുധന്‍, 13 ജനുവരി 2021 (08:54 IST)
കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ കൂടാതെ ഉമ്മന്‍ ചാണ്ടിയും പരിഗണിയ്ക്കുന്നുണ്ടെന്ന് തുറന്ന് വ്യക്തമാക്കി കെ മുരളീധരൻ. ഏറ്റവും കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ളത് ആർക്കാണോ അവർ മുഖ്യമന്ത്രിയാകും എന്നും ഇക്കാര്യത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വം എല്ലാ എംഎൽഎമാരിൽനിന്നും അഭിപ്രായം തേടും എന്നും കെ മുരളീധരൻ പറഞ്ഞു. ഗ്രൂപ്പ് അടിസ്ഥാനത്തിൽ സീറ്റുകൾ വീതംവച്ചാൽ തദ്ദേശ തെരഞ്ഞെടുപ്പിലെപോലെ കനത്ത തിരിച്ചടി നേരിടും. മണ്ഡലത്തിന് ചേർന്ന സ്ഥാനാർത്ഥികളേയാണ് നിർത്തേണ്ടത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനോ പ്രചാരണത്തിനോ ഇത്തവണയില്ലെന്നും. വടകര ലോക്സഭാ മണ്ഡലത്തിലെ ഏഴ് സീറ്റുകളില്‍ മാത്രമാകും പ്രചാരണം നടത്തുക എന്നും മുരളീധരൻ വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍