ഇന്ധനവില വീണ്ടും വർധിപ്പിച്ചു, പെട്രോൾ വില 87 രൂപയിലേയ്ക്ക്

ബുധന്‍, 13 ജനുവരി 2021 (07:36 IST)
തിരുവനന്തപുരം: ഇന്ധന വില വർധിച്ചു. ഇന്ന് പെട്രോളിന് 25 പൈസയും, ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. ഇതോടെ  തിരുവനന്തപുരത്ത് ഒരുലിറ്റർ പെട്രോളിന്റെ വില 86. രൂപ 48 പൈസയായി ഉയർന്നു. ഡീസലിന് 80 രൂപ 47 പൈസ നൽകണം. 84 രൂപ 61 പൈസയാണ് കൊച്ചിയിൽ പെട്രോളിന്റെ വില. ഡീസലിന് വില 78 രൂപ 72 പൈസയാണ്. ജനുവരിയിൽ മാത്രം പെട്രോളിന് 76 പൈസയും ഡീസലിന് 82 പൈസയുമാണ് വർധിപ്പിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍