നെയ്യാറ്റിൻകര സംഭവത്തിൽ ഇടപ്പെട്ട് മുഖ്യമന്ത്രി, കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും

ചൊവ്വ, 29 ഡിസം‌ബര്‍ 2020 (12:28 IST)
കോടതി ഉത്തരവ് പ്രകരം വസ്‌തു ഒഴിപ്പിക്കാനെത്തിയവർക്ക് മുന്നിൽ പെട്രോളൊഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച ഗൃഹനാഥനും ഭാര്യയും മരിച്ച സംഭവത്തിൽ അടിയന്തിര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിർദേശം. കുട്ടികൾക്ക് വീട് വെച്ചുനൽകാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണഗൂഡത്തിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
 
കുട്ടികളുടെ വിദ്യാഭ്യാസം, സംരക്ഷണമുൾപ്പടെ എല്ലാം സർക്കാർ നോക്കും. സംഭവത്തിന്റെ സാഹചര്യം സർക്കാർ പരിശോധിക്കും. പോലീസ് നടപടിയിൽ വീഴ്‌ച്ചയുണ്ടായോ എന്നതടക്കം സർക്കാർ പരിശോധിക്കും. അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍, ഭാര്യ അമ്പിളി എന്നിവരാണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്.
 
മക്കളായ രാഹുല്‍ പഠനശേഷം വര്‍ക്ക് ഷോപ്പില്‍ ജോലിക്കായി പോകുകയാണ്. രഞ്ജിത്ത് പ്ലസ്ടു പഠനശേഷം വീട്ടില്‍ നില്‍ക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍