മിനിമം ചാർജ് വർധിപ്പിച്ചില്ല, പകരം ദൂരപരിധി കുറച്ചു, ബസ് ചാർജ് വർധനയ്ക്ക് മന്ത്രിസഭയുടെ അംഗീകരം

ബുധന്‍, 1 ജൂലൈ 2020 (12:04 IST)
തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിയ്ക്കുന്നതിനായുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശകൾക്ക് അംഗീകാരം നൽകി മന്ത്രിസഭ. മിനിമം ചാർജ് വർധിയ്ക്കില്ല പകരം ദൂരപരിധി കുറച്ചുകൊണ്ടാണ് ചാർജ് വർധന നടപ്പിലാക്കിയിരിയ്ക്കുന്നത്. അതായത് രണ്ടര കിലോമീറ്റർ മാത്രമേ മിനിമം ചാർജായ എട്ട് രൂപയ്ക്ക് ഇനി സഞ്ചരിയ്ക്കാനാകു എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഇത് അഞ്ച് കിലോമീറ്റർ ആയിരുന്നു. 
 
മിനിമം ചാർജ് പത്ത് രൂപയാക്കണം എന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ ചെയ്തത്. ഇന്ധന വില വർധനയും യാത്രക്കാരുടെ കുറവും പരിഗണിച്ച് കൊവിഡ് കലത്തേയ്ക്ക് മാത്രം ബസ് ചാർജ് വർധിപ്പിയ്ക്കണം എന്നായിരുന്നു ശുപാർശ. ബസ് ചാർജ് വർധിപ്പിയ്ക്കണം എന്ന രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശ കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി അംഗീകരിച്ചിരുന്നു. മിനിമം ചാർജ് 12 രൂപയാക്കണം എന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസിയും നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍