കേരളത്തിന്റെ നായകന് ജന്മദിനാശംസകളുമായി താരങ്ങൾ

ഞായര്‍, 24 മെയ് 2020 (12:40 IST)
75-ാം ജന്മദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് സൂപ്പർ താരങ്ങൾ. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് മലയാളത്തിന്റെ അഭിമാനമായ മോഹൻലാലും, തമിഴകത്തിന്റെ സൂപ്പർ താരമായ കമൽ ഹാസനും പിണറായിക്ക് ആശംസകൾ കൈമാറിയത്.കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നാണ് മോഹൻലാൽ തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചത്.
 
അതേസമയം കോവിഡ് 19 എന്ന മഹാമാരിയുടെ കടന്നാക്രമണത്തിനിടയിലും തമിഴ്‌നാടും കേരളവും തമ്മിലെ അതിരുകള്‍ അടച്ചിടാതെ തുറന്നുവെച്ച മുഖ്യമന്ത്രിയെ വാനോളം പുകഴ്‌ത്തിയാണ് കമൽഹാസന്റെ പോസ്റ്റ്.അന്ന് ചോരപുരണ്ട വസ്ത്രവുമായി സംസാരിച്ച് കൊടുങ്കാറ്റ് വിതച്ചു. ഇന്ന് രാജ്യത്തെ അതിശയിപ്പിക്കുന്ന ഇടമാക്കി കേരളത്തെ മുഖ്യമന്ത്രി മാറ്റിയെന്നും കമൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
 
സംവിധായകരായ അരുണ്‍ ഗോപി, ആഷിക് അബു തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍