പ്ലാസ്റ്റിക്കിന് വിട: അമ്പലപ്പുഴ പാൽപ്പായസം ഇനി മുതൽ പേപ്പർ പാത്രത്തിൽ

തുമ്പി ഏബ്രഹാം

വ്യാഴം, 2 ജനുവരി 2020 (08:07 IST)
അമ്പലപ്പുഴ പാൽപ്പായസം ഇനി പ്രകൃതി സൗഹൃദ പേപ്പർ നിർമ്മിത പാത്രത്തിൽ വിതരണം ചെയ്യും. വർഷങ്ങളായി അമ്പലപ്പുഴ പാൽപ്പായസം പ്ലാസ്റ്റിക് പാത്രത്തിലാണ് വിതരണം ചെയ്തിരുന്നത്. 
 
ഇത് ഒഴിവാക്കിയാണ് ഉള്ളിൽ അലുമീനിയം ആരവണമുള്ള പേപ്പർ നിർമ്മിത പാത്രത്തിൽ പാൽപ്പായസം വിതരണം ചെയ്യുന്നത്. 
 
ഒറ്റത്തവണ ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം നിലവിൽ വന്നതോടെയാണ് ക്ഷേത്രവും പായസ പാത്രം മാറ്റാൻ തീരുമാനിച്ചിരുന്നത്. 
 
പാൽപായസ പാത്രത്തിന്റെ പുറത്ത് ദേവസ്വം ബോർഡിന്റെയും ക്ഷേത്രത്തിന്റെയും പേരും മേൽ‌വിലാസവും ക്ഷേത്രത്തിന്റെയും വേദവന്റെ ചിത്രവും അച്ചടിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍