എകെ ശശീന്ദ്രൻ കോൺഗ്രസ്സ് എസിലേയ്ക്കെന്ന് സൂചനകൾ, കടന്നപ്പള്ളിയുമായി ചർച്ച നടത്തി

ഞായര്‍, 3 ജനുവരി 2021 (10:02 IST)
തിരുവനന്തപുരം: എൻസിപി നേതാവും ഗതാഗത മന്ത്രിയുമായ എകെ ശശീന്ദ്രൻ കോൺഗ്രസ്സ് എസിൽ ചേർന്നേക്കുമെന്ന് സൂചനകൾ. പാർട്ടി നേതാവ് കടന്നപ്പള്ളി രാമചന്ദ്രനുമായി എകെ ശശീന്ദ്രൻ ചർച്ച നടത്തി. സിപിഎമ്മിന്റെ അറിവോടെയാണ് കൂടിക്കാഴ്ച എന്നാണ് വിവരം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കാനില്ല എന്ന് കടമ്മപ്പള്ളി സിപിഎമ്മിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് നിർണായക നീക്കം. 
 
കടന്നപ്പള്ളിയുടെ മണ്ഡലമായ കണ്ണൂർ ശശീന്ദ്രന് നൽകിയേക്കും. നിലവിൽ ശശീന്ദ്രൻ വിജയിച്ച ഏലത്തൂർ മണ്ഡലം സിപിഎം ഏറ്റെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻസിപിയോട്  എൽഡിഎഫ് അനീതി കാട്ടിയെന്ന വികാരം എൻസിപിയ്ക്കുള്ളിൽ ശക്തിപ്പെട്ടിരുന്നു. പാർട്ടി പ്രസിഡന്റ് ടിപി പീതാംബരന്റെ അധ്യക്ഷതയിൽ ചേർന്ന തിരുവനന്തപുരം കൊല്ലം നേതൃയോഗങ്ങളിൽ ഇത് പരസ്യമാവുകയും ചെയ്തു. ജില്ലാ നേതൃയോഗങ്ങൾ വിളിച്ച് എൻസിപിയിലെ ഇരുവിഭാഗങ്ങളും ശക്തി വർധിപ്പിയ്ക്കാൻ ശ്രമിയ്ക്കുകയാണ്. അധികം വൈകാതെ പാർട്ടി പിളരും എന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് എ കെ ശശീന്ദ്രന്റെ നീക്കം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍