വിവാഹത്തിൽ പങ്കെടുത്തത് 150 ലധികം ആളുകൾ, 43 പേർക്ക് കൊവിഡ് ബാധ, വധുവിന്റെ പിതാവിനെതിരെ കേസെടുത്തു

ഞായര്‍, 26 ജൂലൈ 2020 (10:42 IST)
കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെങ്കള ഗ്രാമപ്പഞ്ചായത്തില്‍ ജൂലായ് 17ന് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തവർക്കാണ് കൂട്ടത്തോടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 150 ലധികം ആളുകളാണ് ഈ വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഇതോടെ വധുവിന്റെ പിതാവ് അബ്ദുള്‍ ഖാദറിനെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു.
 
നിയമത്തിലെ അഞ്ചാം ഉപവകുപ്പനുസരിച്ച്‌ കേസെടുത്തതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. അബ്ദുള്‍ ഖാദറില്‍ നിന്നാണ് രോഗബാധയുണ്ടായത് എന്നാണ് അനുമാനം. പനിയുണ്ടായിട്ടും അത് മറച്ചുവച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് ഇതുസംബന്ധിച്ച്‌ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വരന്റെ വീടും ഇതേ പഞ്ചായത്തിലാണ്. രോഗം പകര്‍ന്നവരില്‍ 10 പേര്‍ വരന്റെ വീട്ടുകാരുടെ ഭാഗത്തുനിന്നെത്തിയവരാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍