പണികിട്ടി; പുതിയ മാറ്റങ്ങൾ കൊണ്ടുവന്ന് യുട്യൂബ് !

ശനി, 2 മാര്‍ച്ച് 2019 (17:37 IST)
യൂട്യൂബിൽ ഇനിമുതൽ കുട്ടികളുടെ വീഡിയോകൾക്ക് കമന്റിംഗ് സംവിധാനം ഉണ്ടാകില്ല. കുട്ടികൾ ഉൾപ്പെട്ടിട്ടുള്ള വീഡിയോ കണ്ടന്റുകൾക്ക് താഴെ അശ്ലീലമായ കമന്റുകൾ കൂടുതലായി വരുന്ന സാഹചര്യത്തിലണ് യുട്യൂബിന്റെ നടപടി. അശ്ലീല കമന്റുകൾ വരാൻ സാധ്യതയുള്ള വീഡിയോകളിൽ നേരർത്തെ തന്നെ യു ട്യൂബ് കമന്റിംഗ് ഓപ്ഷൻ ഒഴിവാക്കിയിരുന്നു.
 
കുട്ടികളുടെ മുഴുവൻ യുട്യൂബ് ചാനകൾക്കും വീഡിയോകൾക്കും ഇതേ സംവിധാനം ഏർപ്പെടുത്താനാണ്  യുട്യുബ് തീരുമാനിച്ചിരിക്കുന്നത്. എത്രയും പെട്ടന്നു തന്നെ പുതിയ മാറ്റം യുട്യുബിൽ നിലവിൽ‌വരും. കുട്ടികളുടെ യുട്യൂബ് വീഡിയോകൾ ബാലപീഡകരുടെ കേന്ദ്രമായി മാറുകയണ് എന്ന് നേരത്തെ അന്താരാഷ്ട്ര മാധ്യമമായ ബി ബി സി റിപ്പോർട്ട് ചെയ്തിരുന്നു.
 
കുട്ടികളുടെ വീഡിയോകളിലെ അശ്ലീല കമന്റുകളിൽ നടപടി സ്വീകരിച്ച്  വരികയാൺ` എന്ന് നേരത്തെ യുട്യൂബ് വ്യക്തമാക്കിയിരുന്നു. എന്നാൽ എടി ആന്റ് ടി, ഹാസ്‌ബ്രോ ഉള്‍പ്പടെയുള്ള പരസ്യ ദാതാക്കള്‍ യൂട്യൂബില്‍ നിന്നും അവരുടെ പരസ്യം പിന്‍വലിച്ചതോടെയാണ് മാറ്റങ്ങൾ ഉടൻ നടപ്പിലാക്കാൻ യുട്യൂബ് തീരുമാനിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍