ഈ ആന്‍ഡ്രോയ്ഡ്-ഐഒഎസ് സ്മാർട്ട്ഫോണുകളിൽ 2021 മുതൽ വാട്ട്സ് ആപ്പ് പ്രവർത്തിയ്ക്കില്ല !

ഞായര്‍, 20 ഡിസം‌ബര്‍ 2020 (14:39 IST)
ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കൾ ഉള്ള പെഴ്സണൽ മെസേജിങ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് വാട്ട്സ് ആപ്പ്. ഉപയോക്താക്കൾക്കായി എന്നും പുതുമകൾ കൊണ്ടുവരാൻ വാട്ട്സ് ആപ്പ് ശ്രമിയ്ക്കാറുണ്ട് എന്നതാണ് ഇതിന്റെ ജനപ്രീതയ്ക്ക് പ്രധാന കാരണം. സ്മാർട്ട്ഫോൺ ഉള്ളവർ വാട്ട്സ് ആപ്പ് ഉപയോഗിയ്ക്കാത്ത ദിവസങ്ങൾ ഉണ്ടാവില്ല എന്നുതന്നെ പറയാം. എന്നാൽ 2021 മുതൽ ചില സ്മാർട്ട്ഫോണുകളിൽ വാട്ട്സ് ആപ്പ് ലഭ്യമാകില്ല. 
 
വാട്ട്സ് ആപ്പ് ഉപയോക്താക്കൾക്കായി കൊണ്ടുവരുന്ന പുതിയ ഫീച്ചറുകൾ തന്നെയാണ് ഇതിന് കാരണം എന്ന് പറയാം. വാട്ട്സ് ഒരുക്കുന്ന പുതിയ ഫീച്ചറുകളുള്ള പതിപ്പുകൾ ചില പഴയ മോഡൽ സ്മാർട്ട്ഫൊണുകളിൽ സപ്പോർട്ട് ചെയ്യില്ല. ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ ഇത്തരം സ്മാർട്ട്ഫോണുകൾ ഉണ്ട്. ആൻഡ്രോയിഡ് 4.0.3യ്ക്ക് മുകളിലും, ഐഒ‌സ് 9 ന് മുകളിലേയ്ക്കുള്ള സ്മാർട്ട്ഫോണുകളിലും മാത്രമേ 2021 മുതൽ വാട്ട്സ് ആപ്പ് ലഭ്യമാകു. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ഒഎസ് വേഷൻ ഏതെന്ന് അറിയാൻ സെറ്റിങ്സിൽ എബൗട്ട് സിസ്റ്റം അല്ലെങ്കിൽ അബൗട്ട് ഡിവൈസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക, സെറ്റിങ്സിൽ ജനറൽ എന്ന ഓപ്ഷനിൽ ഇൻഫെർമേഷൻ ക്ലിക്ക് ചെയ്താൽ ഐഒഎസ് വേഷൻ മനസിലാക്കാനാകും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍