വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ദൈർഘ്യം വീണ്ടും 30 സെക്കൻഡാക്കുന്നു

ബുധന്‍, 20 മെയ് 2020 (16:51 IST)
വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് വീഡിയോകളുടെ സമയദൈർഘ്യം വീണ്ടും 20 സെക്കൻഡായി ഉയർത്തുമെന്ന് റിപ്പോർട്ട്. വാബീറ്റാ ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം വാട്ട്‌സ്ആപ്പിന്റെ പുതിയ ബീറ്റാ പതിപ്പിൽ സ്റ്റാറ്റസ് ദൈർഘ്യം 30 സെക്കൻഡായി വർധിപ്പിച്ചിട്ടുണ്ട്.ബീറ്റാ ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ ഈ ഫീച്ചർ ലഭിക്കും. എന്നാല്‍ എല്ലാവരിലേക്കും ഇത് എത്തണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
 
രണ്ട് മാസം മുൻപാണ് ലോക്ക്ഡൗൺ മൂലമുണ്ടായ ഇന്റർനെറ്റിലെ തിരക്ക് കൈകാര്യം ചെയ്യുന്നതിനായി വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളുടെ സമയദൈർഘ്യം 15 സെക്കൻഡായി കുറച്ചത്.ഇന്ത്യയിൽ മാത്രമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍