എങ്ങനെ മുംബൈ ഇന്ത്യൻസ് നായകനായി, വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ബുധന്‍, 20 മെയ് 2020 (15:25 IST)
ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് ഇന്ത്യയുടെ രോഹിത് ശർമ്മ. 2013ൽ റിക്കി പോണ്ടിംഗ് നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം ചുമതലയേറ്റ രോഹിത്തിന്റെ കീഴിൽ നാല് കിരീടങ്ങളാണ് മുംബൈ സ്വന്തമാക്കിയത്.ഇപ്പോളിതാ മുംബൈ നായകനായ രോഹിത് താൻ എങ്ങനെയാണ് നായകസ്ഥാനത്തിലേക്കെത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
 
ഇന്ത്യൻ സ്പിന്നറായ രവിചന്ദ്ര അശ്വിനുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലാണ് രോഹിത് മനസ്സുതുറന്നത്.പ്രഗ്യാൻ ഓജയെ മുംബൈ എത്തിച്ച തീരുമാനത്തിന് പിന്നിൽ ഞാനുണ്ടായിരുന്നു. ആ വർഷം ടീം എന്നെ നായകനാക്കുമെന്നാണ് കരുതിയത്.എന്നാൽ 2013ൽ ടീം പോണ്ടിങിനെ സ്വന്തമാക്കി. അദ്ദേഹവുമായി ഒരു മത്സരത്തിന് എനിക്ക് കഴിയുമായിരുന്നില്ല. പക്ഷേ പിന്നീട് പോണ്ടിങ് സ്ഥാനം വെച്ചൊഴിഞ്ഞു. ആ സമയം ദിനേഷ് കാർത്തികിനെ നായകനാക്കാമെന്ന് ചിലർ പറഞ്ഞു. എന്നാൽ പോണ്ടിങ് എന്നെ വിളിച്ച് ക്യാപ്‌റ്റൻ സ്ഥാനം ഏറ്റെടുക്കാൻ പറയുകയായിരുന്നു- രോഹിത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍