ഉപയോക്താക്കൾക്കായി വാട്ടസ് ആപ്പിൽ പുതിയ ഫീച്ചർ, അറിയു !

ശനി, 20 ഫെബ്രുവരി 2021 (15:56 IST)
വീഡിയോയിൽ ഉപയോക്താക്കൾക്കായി പുതിയ മാറ്റം കൊണ്ടുവന്ന് വാട്ട്സ് ആപ്പ്, വീഡിയോകൾ മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധാനമാണ് വാട്ട്സ് ആപ്പ് പുതുതായി ലഭ്യമാക്കിയിരിക്കുന്നത്. സുഹൃത്തുക്കൾക്ക് പാങ്കുവയ്ക്കുന്നതിന് മുൻപായി ആവശ്യമെങ്കിൽ വീഡിയോ മ്യൂട്ട് ചെയ്യാനുള്ള ഓപ്ഷനാണ് ഇത്. വാട്ട്സ് ആപ്പിന്റെ ബീറ്റ പതിപ്പാായ 2.21.3.13 യിൽ പുതിയ ഫീച്ചർ എത്തിക്കഴിഞ്ഞു. അധികം വൈകാതെ മറ്റു പതിപ്പുകളിലേയ്ക്കും ഫീച്ചർ എത്തും.
 
കോൺടാക്ടുകളിലേയ്ക്ക് വീഡിയോ അയയ്ക്കന്നതിന് മുൻപ് ശബ്ദം ഒഴിവാക്കണം എങ്കിൽ വോളിയം ടാബിൽ ടാപ് ചെയ്ത് വീഡിയോയിലെ ശബ്ദം മ്യൂട്ട് ചെയ്യാവുന്ന തരത്തിലായിരിയ്ക്കും ഫീച്ചർ. ഒരേസമയം നാലു ഡിവൈസുകളിൽ വരെ വാട്ട്സ് ആപ്പ് ഉപയോഗിയ്കാൻ സാധിയ്ക്കുന്ന ഫീച്ചറും അധികം വൈകാതെ തന്നെ എല്ലാ പതിപ്പുകളിലും ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ. വീഡിയോകളും ചിത്രങ്ങളും ഉൾപ്പടെയുള്ള ഫയലുകൾ വാട്ട്സ് ആപ്പ് ചാറ്റ് ബാറിൽ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യാൻ സാധിയ്ക്കുന്ന ഫീച്ചറും വാട്ട്സ് ആപ്പ് പരീക്ഷിയ്ക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍