കലഹത്തിനിടെ കണ്ണീര്‍ വാതക ഷെല്‍ പൊട്ടിച്ചു; വെനസ്വലയില്‍ നിശാക്ലബിലുണ്ടായ തിക്കിലും തിരക്കിലും 17മരണം - എട്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

ഞായര്‍, 17 ജൂണ്‍ 2018 (11:22 IST)
വെനസ്വലയില്‍ നിശാക്ലബ്ബിലുണ്ടായ തിക്കിലും തിരക്കും പെട്ട് 17 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ അശുപത്രികള്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ എട്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്‌തു.

വെനസ്വലെ തലസ്ഥാനമായ കാരാകസിലെ മധ്യവര്‍ഗ്ഗങ്ങളുടെ ക്ലബ്ബായ ലോസ് കോര്‍ട്ടോസ് ക്ലബ്ബിലാണ് ദുരന്തമുണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം.

സ്‌കൂള്‍ വര്‍ഷം അവസാനിച്ചത് ആഘോഷിക്കാന്‍ എത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. പാര്‍ട്ടിയില്‍ അഞ്ഞൂറിലധികം ആളുകള്‍ പങ്കെടുത്തിരുന്നു. ബിലുണ്ടായ കലഹത്തിനിടെ കണ്ണീര്‍ വാതക ഷെല്‍ പൊട്ടിച്ചു. ഇതോടെ ആളുകള്‍ കൂട്ടത്തോടെ പുറത്തേക്ക് ഓടിയതാണ് ദുരന്തത്തിന് കാരണമായത്.

ക്ലബ്ബില്‍ കണ്ണീര്‍ വാതക ഗ്യാസ് നിറഞ്ഞതിനെത്തുടര്‍ന്ന 11 പേര്‍ ശ്വാസം മുട്ടിയാണ് മരിച്ചത്. മറ്റുള്ള ആറു പേര്‍ എങ്ങിനെയാണ് മരിച്ചതെന്ന് വ്യക്തമാകണമെങ്കില്‍ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍