സുലൈമാനി നേരത്തെ കൊല്ലപ്പെടേണ്ടിയിരുന്നുവെന്ന് ട്രംപ്, ശക്തമായി പ്രതികരിക്കുമെന്ന് ഇറാൻ

തുമ്പി ഏബ്രഹാം

ശനി, 4 ജനുവരി 2020 (09:08 IST)
ഇറാഖിലെ ബഗ്ദാദിൽ യുഎസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ റവല്യൂഷനറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനി നേരത്തെ കൊല്ലപ്പെടേണ്ടിയിരുന്ന വ്യക്തിയായിരുന്നെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.
 
‘ഇറാനിൽ പോലും ഭയപ്പെടുകയും വെറുക്കപ്പെടുകയും ചെയ്തയാളാണ് സുലൈമാനി. ഇറാനിലും ഇറാഖിലും നിരവധി അമേരിക്കൻ ജനതയുടെയും മനുഷ്യരുടെയും ജീവന്‍ പൊലിഞ്ഞതിന് ഉത്തരവാദിയാണ് . നേതാക്കന്മാർ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ സുലൈമാനിയുടെ മരണത്തിൽ ഇറാൻ ജനത അത്ര ദുഃഖിതരല്ല. വർഷങ്ങൾക്ക് മുൻപേ കൊല്ലപ്പെടേണ്ട ആളാണ് സുലൈമാനി’–ട്രംപ് ട്വീറ്റ് ചെയ്തു.
 
ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൽ യുഎസ് ശക്തമായ പ്രതികാര നടപടികൾ നേരിടേണ്ടി വരുമെന്നായിരുന്നു ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പ്രതികരണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍