വെറും വയറ്റിൽ ചായ കുടിക്കുന്നവരാണോ നിങ്ങൾ?; ക്യാൻസർ ഉണ്ടാക്കുമെന്ന് പഠനം

റെയ്‌നാ തോമസ്

ചൊവ്വ, 3 ഡിസം‌ബര്‍ 2019 (16:28 IST)
ചൂട് ചായ രാവിലെ കുടിക്കുന്നത് അന്നനാള ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ചായ ചൂടോടെ അകത്തെത്തുമ്പോൾ അന്നനാളത്തിൽ അർബുദത്തിനുള്ള സാധ്യത കൂടുന്നു. 
 
കട്ടൻ ചായ ആണെങ്കിലും പാൽചായ ആണെങ്കിലും 60 ഡിഗ്രി ചൂടിൽ കൂടുതലുള്ള ചായ കുടിക്കുന്ന 90 ശതമാനം പേരിലും അന്നനാള ക്യാൻസറിന് സാധ്യത വളരെ കൂടുതലാണത്രേ.വെറും വയറ്റിൽ ചായ കുടിക്കുന്നതിനോടൊപ്പം ദിവസവും നാലോ അഞ്ചോ കപ്പ് ചായ കുടിക്കുന്നത് പുരുഷന്മാരിലാണ് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നാണ് ഗവേഷണ റിപ്പോർട്ടുകൾ കാണിക്കുന്നത്. 
 
പുരുഷന്മാരിലെ പ്രോസ്റ്റേറേറ്റ് ക്യാൻസ‍ർ പോലുള്ള രോഗങ്ങൾക്ക് പ്രധാന കാരണം ഈ ചായകുടി ശീലം തന്നെ. തീർച്ചയായും ഞെട്ടിപ്പിക്കുന്ന വിവരം തന്നെ. വെറും വയറ്റിൽ ചായ കുടിക്കുന്ന പത്തിൽ ഒരാൾക്ക് വീതം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍