ഓസീസിനെ തോൽപ്പിക്കാൻ സാധിക്കുന്ന ഒരൊറ്റ ടീമേ ലോകത്തുള്ളുവെന്ന് മൈക്കൽ വോൺ

അഭിറാം മനോഹർ

ചൊവ്വ, 3 ഡിസം‌ബര്‍ 2019 (11:53 IST)
ഇംഗ്ലണ്ടിനെതിരെ ആഷസ് പരമ്പര വിജയം ശേഷം പാകിസ്താനെതിരെ തുടർച്ചയായി രണ്ട് ടെസ്റ്റിലും ഇന്നിങ്സ് വിജയം എന്നിവയുമായി മികച്ച ഫോമിലാണ് ഓസീസ് ടെസ്റ്റ് ടീം. ആഷസിൽ സ്മിത്ത്,പാകിസ്താൻ പരമ്പരയിൽ വാർണർ,ലംബുഷ്ഗ്നെ തുടങ്ങി ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാരെല്ലാം മികച്ച ഫോമിലാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിൽ  നിലവിലെ ഓസീസിനെ തോൽപ്പിക്കുവാൻ സാധിക്കുന്ന ഒരൊറ്റ ടീം മാത്രമെ ലോകത്തിലുള്ളുവെന്ന് പറയുകയാണ് മുൻ ഇംഗ്ലണ്ട് നായകനായ മൈക്കിൽ വോൺ.
 
മറ്റാരെയുമല്ല ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മുന്നിട്ട് നിൽക്കുന്ന ഇന്ത്യൻ ടീമിനെയാണ് വോൺ ഉദ്ദേശിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈകാര്യം പറഞ്ഞിരിക്കുന്നത്. നിലവിലെ ഓസ്ട്രേലിയൻ ടീമിനെ ഓസീസിൽ വെച്ച് തോൽപ്പിക്കാനുള്ള ആയുധങ്ങൾ ഇന്ത്യയുടെ കൈവശം മാത്രമേയുള്ളുവെന്നാണ് വോണിന്റെ അഭിപ്രായം.
 
കഴിഞ്ഞ വർഷം ഓസീസിൽ നടന്ന ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. അടുത്ത വർഷം ഇന്ത്യൻ ടീം വീണ്ടും ഓസീസ് പര്യടനം നടത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ തവണയിൽ നിന്നും വ്യത്യസ്തമായി മികച്ച ഫോമിൽ കളിക്കുന്ന സ്റ്റീവ് സ്മിത്തും വാർണറും ഉൾപ്പെടുന്ന ടീമിനെയാകും ഇത്തവണ ഇന്ത്യക്ക് നേരിടേണ്ടിവരിക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍