ഇത്തവണ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങളില്ല

വ്യാഴം, 14 മെയ് 2020 (14:55 IST)
ഈ വർഷത്തെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങൾ ഒഴിവാക്കാൻ തീരുമാനമായി.ഈ വർഷം സെപ്‌റ്റംബറിൽ മിലാനിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കേണ്ടത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ പുരസ്‌കാരങ്ങൾ വേണ്ടെന്നാണ് ഫിഫയുടെ തീരുമാനം.
 
വിവിധ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ലീഗുകളും നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് ഫിഫ വ്യക്തമാക്കി.അണ്ടര്‍-20, അണ്ടര്‍-17 വനിതാ ലോകകപ്പുകളും, ഫുട്‌സാല്‍ ലോകകപ്പും 2021 ഫെബ്രുവരി വരെ നടത്തില്ലെന്നും ഫിഫ അറിയിച്ചിരുന്നു. നിലവിൽ ഡിസംബറിൽ നടക്കാനിരിക്കുന്ന ക്ലബ് ലോകകപ്പ് മത്സരങ്ങളൊഴികെ എല്ലാം തന്നെ ഫിഫ നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം 1956 മുതൽ എല്ലാ വർഷവും നടക്കുന്ന ബാലൺദ്യോറിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍