"അറിഞ്ഞാൽ കൊള്ളാം",നിങ്ങളൊക്കെ ജനിക്കുന്നതിന് മുൻപേ ഈ സീൻ വിട്ട ആളാണ് രജിനി ചാണ്ടി

ചൊവ്വ, 12 ജനുവരി 2021 (16:24 IST)
മോഡേൺ വസ്‌ത്രത്തിൽ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ പലതരത്തിലുള്ള വിമർശനമാണ് ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ രജനി ചാണ്ടി ഏറ്റുവാങ്ങിയത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സ്റ്റൈലിഷ് ചിത്രങ്ങളെ പുകഴ്‌ത്തുന്ന മലയാളിയുടെ കാപട്യമായിരുന്നു രജനിചാണ്ടിയുടെ ഫോട്ടോഷൂട്ടിന് കീഴിൽ വന്ന കമന്റുകൾ തുറന്ന് കാണിച്ചത്.ഇപ്പോളിതാ പരിഹാസങ്ങൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് താരം.
 
നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് ഈ സീൻ വിട്ടതാണെന്നാണ് രജനി ചാണ്ടി പറയുന്നത്. പറയുക മാത്രമല്ല അൻപത് വർഷങ്ങൾ മുൻപുള്ള തന്റെ ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം. സന്ദർഭത്തിനും സ്ഥലത്തിനും അനുസരിച്ച് എല്ലാ വസ്ത്രങ്ങളും താൻ ധരിച്ചിരുന്നുവെന്നും ഇടേണ്ട അവസരമാണെങ്കിൽ സ്വിം സ്യൂട്ടും, ബിക്കിനിയും ഒക്കെ ഇടുമായിരുന്നുവെന്നും രജനിചാണ്ടി പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍