സിനിമയിലെ ഗ്ലാമർ പ്രദർശനം ആസ്വദിക്കും, സോഷ്യൽ മീഡിയയിൽ വന്ന് കുറ്റം പറയും: തുറന്നടിച്ച് ഹണി റോസ്

വെള്ളി, 16 ഒക്‌ടോബര്‍ 2020 (12:05 IST)
ചങ്ക്‌സ് സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾ മൂലം താൻ പല അവസരങ്ങളും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് നടി ഹണി റോസ്. ഇതുവരെ ചെയ്‌ത സിനിമകളെ പോലൊരു കഥയോ കഥാപാത്രമോ അല്ലാത്തത് കൊണ്ടാണ് ചങ്ക്‌സ് എന്ന സിനിമ ചെയ്യാൻ തീരുമാനിച്ചത്. തിയേറ്ററുകളിൽ നന്നായി ഓടിയ സിനിമയായിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റുകളായിരുന്നു കൂടുതലും ചിത്രത്തിന് ലഭിച്ചത്.
 
 മറ്റുഭാഷകളിൽ എത്ര ഗ്ലാമറസായാലും ഡയലോഗുകൾ ഉണ്ടായാലും മലയാളികൾക്ക് കുഴപ്പമില്ല. എന്നാൽ മലയാളത്തിൽ അതിന് സാധിക്കില്ല. ഡയലോഗുകളും ഗ്ലാമറും ഫാമിലി ഓഡിയൻസ് നന്നായി എൻജോ‌യ് കെയ്‌തതായാണ് ഞാൻ അറിഞ്ഞത്. ഞാൻ ഓവർ ഗ്ലാമറസായി അഭിനയിച്ചുവെന്ന് പറയുന്ന ചിലർ സിനിമ ആസ്വദിച്ച് സോഷ്യൽ മീഡിയയിൽ വന്ന് കുറ്റം പറയുന്നവരാണെന്നും നടി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍