ജാക്ക് എന്ന ഹൈടെക് കള്ളനെ സ്വീകരിച്ച മലയാളികൾക്ക് നന്ദി: ദിലീപ്

ചിപ്പി പീലിപ്പോസ്

തിങ്കള്‍, 18 നവം‌ബര്‍ 2019 (17:13 IST)
ദിലീപും ആക്ഷന്‍ കിങ് അര്‍ജുനും ഒന്നിച്ച ബിഗ് ബജറ്റ് ചിത്രം ‘ജാക്ക് ആന്‍ഡ് ഡാനിയല്‍’ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിലൂടെ വീണ്ടുമൊരു കള്ളന്‍വേഷം അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദിലീപ്. ജാക്ക് എന്ന ഹൈടക് കള്ളനെ സ്വീകരിച്ച പ്രേക്ഷകരോട് തന്റെ നന്ദിയും കടപ്പാടും അറിയിച്ചിരിക്കുകയാണ് താരം.
 
‘മീശമാധവനിലെ ചേക്കിലെ കള്ളനായ മാധവനേയും ക്രേസി ഗോപാലനിലെ കട്ടള കള്ളനായ ഗോപാലനെയും ഇപ്പോ ജാക്ക് എന്ന ഹൈടക് കള്ളനെയും സ്വീകരിച്ച എന്റെ പ്രിയപ്പെട്ട മലയാളികളോട് തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു. 100 ശതമാനം ഫാമിലി എന്റര്‍ടെയ്‌നറായിട്ടോടുന്ന ഈ സിനിമയെ വലിയൊരു വിജയമാക്കി തീര്‍ക്കാന്‍ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണം. എല്ലാവരും തിയേറ്ററുകളില്‍ തന്നെ പോയി സിനിമ കാണുമെന്ന് വിശ്വസിക്കുന്നു. എല്ലാവര്‍ക്കും ഐശ്വര്യവും നന്മകളും നേരുന്നു.’ ദിലീപ് കുറിച്ചു.
 
എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. സൈജു കുറുപ്പ് , ദേവന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗ്ഗീസ് എന്നവരും ചിത്രത്തിലുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍