Parrot Fever: യൂറോപ്പിൽ പാരറ്റ് ഫീവർ വ്യാപകമാകുന്നു, അഞ്ച് പേർ മരിച്ചു: ജാഗ്രത നിർദേശം

അഭിറാം മനോഹർ

വെള്ളി, 8 മാര്‍ച്ച് 2024 (20:15 IST)
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീതി പരത്തി കൊണ്ട് പാരറ്റ് ഫീവര്‍ അഥവാ സിറ്റാക്കോസിസ് മനുഷ്യരില്‍ വ്യാപിക്കുന്നു. ഈ വര്‍ഷം ഇതുവരെ രോഗം ബാധിച്ച് അഞ്ചുപേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. പക്ഷികളില്‍ കണ്ടുവരുന്ന ക്ലെമിഡയ വിഭാഗത്തില്‍ പെട്ട ബാക്ടീരിയയാണ് രോഗകാരി.
 
യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ അഭിപ്രായത്തില്‍ രോഗബാധിതരായ പക്ഷികളില്‍ നിന്നുള്ള സ്രവങ്ങള്‍ അന്തരീക്ഷത്തിലൂടെ മനുഷ്യരില്‍ എത്തുന്നത് വഴിയാണ് രോഗം മനുഷ്യരിലും എത്തുന്നത്. കൂടാതെ രോഗബാധിതരായ പക്ഷികളുമായി നേരിട്ട് സമ്പര്‍ക്കം വരുന്നതിലൂടെയും രോഗം പകരാം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരാമെങ്കിലും അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കുറവാണ്.
 
അഞ്ച് മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. പേശിവേദന,തലവേദന,പനി തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍