ഒരു ഇൻസ്പെക്ടർ വിചാരിച്ചാൽ വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാം, ഭേതഗതിയിലെ അപകടങ്ങൾ ഇങ്ങനെ

വെള്ളി, 2 ഓഗസ്റ്റ് 2019 (15:35 IST)
വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ രാജ്യസഭയിലും പാസായിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകളെ മറികടന്നാണ് സർക്കാർ ഇരുസഭകളിലും ബില്ല് പാസാക്കിയത്. ദൂരവ്യാമായ പ്രത്യാഘാതകങ്ങൾ രാജ്യത്ത് ഉണ്ടാക്കുന്ന ഒരു ബില്ലിനെയാണ് നിസാരവൽക്കരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ പാസാക്കിയിരിക്കുന്നത്.
 
നിയമം വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്നതാണ് ഇതിലെ പ്രധാന പ്രശ്നം. നിയമ നിലവിൽവരുന്നതോടെ ആളുകളെ ഭീകരരായി പ്രഖ്യാപിക്കാനുള്ള അധികാരം എൻഐഎക്ക് ലഭിക്കും. ഒരു അന്വേഷണ ഏജൻസിക്ക് ആളുകളെ ഭീകരാരായി പ്രഖ്യാപിക്കാനുള്ള സ്വാതന്ത്യം നൽകുക എന്നതിനെ ചെറുതായി കാണൻ സാധിക്കില്ല.
 
ചുരുക്കി പറഞ്ഞാൽ എൻഐഎയിലെ ഇൻസ്‌പെക്ടർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ വിചാരിച്ചാൽ രാജ്യത്തെ ഒരു പൗരനെ ഭീകരനായി പ്രഖ്യാപിക്കാൻ സാധിക്കും. രാഷ്ട്രീയ വൈര്യവും വ്യക്തി വൈരാഗ്യവും തീർക്കാൻ ഉദ്യോഗസ്ഥർ ഈ നിയത്തിന്റെ പഴുതകൾ പ്രയോജനപ്പെടുത്തിയാൽ രാജ്യത്തെ പൗര സ്വാതന്ത്ര്യം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കും.
 
സംസ്ഥാന സർക്കരുകളുടെ അധികാരത്തെയും പുതിയ ഭേതഗതി ചുരുക്കുന്നുണ്ട്. ഭീകരനായി പ്രഖ്യാപിക്കപ്പെട്ട ആളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് സർക്കാരിനുണ്ടയിരുന്ന അധികാരം ഇല്ലാതാകും. എൻഐഎ ഡയറക്ടർക്ക് ഇക്കാര്യത്തിൽ നേരിട്ട് തീരുമാനമെടിക്കാനുള്ള അധികാരവും പുതിയ ഭേതഗതി നൽകുന്നുണ്ട്.
 
സംഘടനകളെ ഭീകരരായി പ്രഖ്യാപിക്കുമ്പോൾ പേരുമാറ്റി പ്രവർത്തിക്കുന്നത് തടയാനാണ് വ്യക്തികളെ ഭീകരർ ആയി പ്രഖ്യാപിക്കുന്ന മാറ്റം കൊണ്ടുവരുന്നത് എന്നും ഭീകരവാദത്തെ തടയാൻ അന്വേഷണ ഏജൻസികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതിന്റെ ഭാഗമാണ് ഇതെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. എന്നാൽ ഇതുകൊണ്ട് ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കേന്ദ്ര സർക്കാർ ചിന്തിക്കുന്നില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍