രാജസ്ഥാനിൽ ആറുവയസുകാരിയെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

അഭിറാം മനോഹർ

തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (12:25 IST)
രാജസ്ഥാനിൽ കാണാതായ ആറുവയസുകാരി പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുട്ടി ബലാത്സംഗത്തിരയായിരുന്നുവെന്നും പെൺകുട്ടിയുടെ യൂണിഫോമിലുണ്ടായിരുന്ന ബെൽറ്റ് ഉപയോഗിച്ചുകൊണ്ടാണ് കഴുത്ത് ഞെരിച്ച് കൊന്നതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാജസ്ഥാനിലെ ടോംഗ് ജില്ലയിലാണ് സംഭവം.
 
സ്കൂളിൽ കായികദിനമായിരുന്ന ശനിയാഴ്ചയാണ് കുട്ടിയെ കാണാതാകുന്നത്. മൂന്ന് മണിയായിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താതയതോടെ വീട്ടുകാർ തിരച്ചിലാരംഭിച്ചുവെങ്കിലും വിവരം ഒന്നും തന്നെയും കണ്ടെത്താൻ സാധിച്ചില്ല. തിരച്ചിലിനൊടുവിൽ അരക്കിലോമീറ്റർ അകലെയുള്ള ഖേതാഡി ഗ്രാമത്തിലെ കുറ്റികാട്ടിൽ നിന്നുമാണ് പെൺകുട്ടിയുടെ  മൃതദേഹം കണ്ടെത്തിയത്.
 
കുട്ടി മരിച്ചുകിടന്ന പരിസരത്ത് നിന്നും മദ്യക്കുപ്പികളും പലഹാരങ്ങളും കണ്ടെടുത്തിട്ടുണ്ട്. രക്തക്കറയും ഈ പരിസരത്തുണ്ട്. പോസ്റ്റ്മോർട്ടം സൗകര്യം ഇല്ലാത്തതിനാൽ മറ്റൊരിടത്ത് കൊണ്ടുപോയാണ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍