പിറന്നാൾ ആഘോഷത്തിന് പോയ പ്ലസ് വൺ വിദ്യാർത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ടു; നാലുപേർ അറസ്റ്റിൽ

റെയ്‌നാ തോമസ്

ഞായര്‍, 1 ഡിസം‌ബര്‍ 2019 (12:55 IST)
പിറന്നാൾ ആഘോഷിക്കാൻ ആൺസുഹൃത്തിന് ഒപ്പം പാർക്കിലേക്ക് പോയ പതിനേഴുകാരിയായ പെൺകുട്ടി ആറുപേർ ചേർന്ന് ബലാൽസംഗം ചെയ്തു. ഇവരിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ സീരനായകൻ ഗ്രാമത്തിൽ നവംബർ 26നാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിന്‍റെ നേതാവ് ഉൾപ്പെടെ രണ്ടു പേർക്കായുള്ള തിരച്ചിൽ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിച്ചു.
 
പോക്സോ നിയമം അനുസരിച്ചാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, പ്രാഥമിക അന്വേഷണത്തിൽ കൂട്ടബലാൽസംഗം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
 
അറസ്റ്റ് ചെയ്തവരെ മഹിളാ കോടതിക്ക് മുമ്പാകെ ഹാജരാക്കി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. നിലവിൽ സെൻട്രൽ ജയിലിലാണ് പ്രതികൾ. പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടി പാർക്കിൽ പിറന്നാൾ ആഘോഷത്തിന് ശേഷം ആൺസുഹൃത്തിനൊപ്പം വാഹനത്തിൽ മടങ്ങുമ്പോൾ ആയിരുന്നു സംഭവം. വാഹനം തടഞ്ഞ ആറംഗ സംഘം വസ്ത്രം അഴിക്കുവാൻ ആവശ്യപ്പെട്ടു. പെൺകുട്ടി ഇത് നിരസിച്ചപ്പോൾ രണ്ടുപേർ ബലാൽസംഗം ചെയ്യുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍