ജോലിയ്ക്ക്പോകാൻ നിർബന്ധിച്ച ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനരികെ ഇരുന്ന് ഗെയിം കളിച്ച് ഭർത്താവ്

ചൊവ്വ, 8 ഡിസം‌ബര്‍ 2020 (11:14 IST)
ജോധ്പൂര്‍: ജോലിയ്ക്ക് പോകുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തി ഭർത്താവ്. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ വിക്രംസിങ് 30കാരനായ പൊലീസ് അറസ്റ്റ് ചെയ്തു. ശിവ് കൻവാർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കത്രികകൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് അരിൽകിലിരുന്ന് ഭർത്താവ് വീഡിയോ ഗെയിം കളിച്ചു. വക്രം സിങ് തന്നെയാണ് യുവതിയുടെ മാതാപിതാക്കളെ വിവരമറിയിച്ചത്. ഇവർ പൊലീസിനെ വിവരമറിയിയ്ക്കുകയായിരുന്നു.
 
പൊലീസ് എത്തുമ്പോൾ യാതൊരു കുറ്റബോധവുമില്ലാത്ത മട്ടിലായിരുന്നു വിക്രം സിങ്. നടന്ന സംഭവങ്ങൾ വിശദമായി തന്നെ വിക്രം സിങ് പൊലീസിസിനോട് വിവരിച്ചു. ജോലിയ്ക് പോകാതെ വീട്ടിലിരുന്ന് ഗെയിം കളിയ്ക്കുന്നതായിരുന്നു വിക്രം സിങ്ങിന്റെ പതിവ്. തുന്നൽ ജോലികൾ ചെയ്ത് കിട്ടുന്ന വരുമാനത്തിലായിരുന്നു കുടുംബം പുലർന്നിരുന്നത്. ഇതിനിടെ ശിവ് കൻവാറിന് ഒരു സഹകരണ സ്ഥാപനത്തിൽ ജോലി ലഭിച്ചു എന്നാൽ ഭാര്യയെ ജോലിയ്ക്ക് അയക്കാൻ വിക്രം സിങ്ങിന് താൽപര്യം ഉണ്ടായിരുന്നില്ല. ഇതോടെ വിക്രം സിങ്ങിനോട് ജോലിയ്ക്ക് പോകാൻ യുവതി ആവശ്യപ്പെട്ടു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നീങ്ങിയത്. കത്രിക ഉപയോഗിച്ച് വിക്രം സിങ് ഭാര്യയെ പലതവണ കുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഇവരുടെ രണ്ടുമക്കളും വീട്ടിൽ ഉണ്ടായിരുന്നില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍