അത് തെറ്റായ വഴി, വാക്സിൻ നിർബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന

ചൊവ്വ, 8 ഡിസം‌ബര്‍ 2020 (08:17 IST)
ജനീവ: കൊവിഡ് വാസ്കിൻ നിർബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘട. വാക്സിൻ നിർബന്ധമാക്കുക എന്ന തെറ്റായ വഴിയാണെന്നും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ജനങ്ങളുടേതാവണം എന്നും ലോകാരോഗ്യ സംഘടന രോഗപ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയൻ പറഞ്ഞു. വാക്സിന്റെ ഗുണവശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബ്രിട്ടണിൽ ഇന്ന് കൊവിഡ് വാാക്സിൻ വിതരണം ആരംഭിയ്കും.
 
ഫൈസർ വികസിപ്പിച്ച കൊവിഡ് വാക്സിനാണ് ബ്രിട്ടണിൽ വിതരണം ചെയ്യുന്നത്. എട്ടുലക്ഷം പേർക്കാണ് ആദ്യ ആഴ്ചയിൽ വാക്സിൻ നൽകുക. ഇന്ത്യയിൽ കൊവിഷീൽഡ് വാക്സിൻ ഉപയോഗത്തിന് അടിയന്തര അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയെ സമീപിച്ചു. നാല് കോടി ഡോസ് വാസ്കിൻ ഇതിനോടകം തന്നെ നിർമ്മിച്ചു കഴിഞ്ഞിട്ടുണ്ട് എന്നാണ് വിവരം. ഇന്ത്യയിൽ വാക്സിൻ വിതരണത്തിന് അനുമതി തേടി ഫൈസറും ഡിസിജിഐയെ സമീപിച്ചിട്ടുണ്ട്. രാജ്യത്ത് പരീക്ഷണം നടത്താതെ തന്നെ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ അനുവദിയ്ക്കണം എന്നാണ് ഫൈസർ അപേക്ഷ നൽകിയിരിയ്ക്കുന്നത്. രണ്ട് അപേക്ഷകളിലും ഉടൻ നടപടിയുണ്ടാകും    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍