എസ്‌ബിഐയുടെ പേരിൽ വ്യാജ ശാഖ, 3 പേർ അറസ്റ്റിൽ

ശനി, 11 ജൂലൈ 2020 (09:37 IST)
ചെന്നൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജ ശാഖ ആരംഭിച്ച മൂവർസംഘം പിടിയിൽ. തമിഴിനാട്ടിലെ കടലൂർ ജില്ലയിൽ പന്റുത്തിയിലാണ് സംഭവം. കമൽ ബാബു എന്ന യുവാവിനെയും രണ്ട് കൂട്ടാളികളെയുമാണ് പൊലീസ് പിടികൂടുയത്. ഇയാളുടെ അച്ഛനും അമ്മയും മുൻ ബാങ്ക് ഉദ്യോഗസ്ഥരാണ്. ഒരു എസ്‌ബിഐ ഉപഭോക്താവ് സംശയം തോന്നി പുതിയ ബ്രാഞ്ചിനെ കുറിച്ച് മറ്റൊരു ശാഖയിഒൽ അന്വേഷിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. മൂന്നുമാസം മുൻപ് കമൽ ബാബു ആരംഭിച്ച ശാഖയിൽ ആരും നിക്ഷേപം നടത്തിയിരുന്നില്ല. ഇതാണ് സംശയത്തിന് ഇടയാക്കിയത്. 
 
പന്റുത്തിയിൽതന്നെയുള്ള പ്രിന്റിങ് പ്ലസ് നടത്തുന്നയാളുടെയും റബ്ബർ സ്റ്റാമ്പ് നിർമ്മിയ്ക്കുന്ന ആളുടെയും സഹായത്തോടെയായിരുന്നു തട്ടിപ്പ് ശ്രമം. ഇവർ തന്നെയായിരുന്നു ബാങ്കിൽ ജീവനക്കാർ എന്ന പേരിൽ ഉണ്ടായിരുന്നത്. പന്റുത്തിയിൽ രണ്ട് എസ്‌‌ബിഐ ശാഖാകളാണ് ഉള്ളത്. മൂന്നാമത്തെ ശാഖയെ കുറിച്ച് ഉപഭോക്താവ് ചോദിച്ചതോടെ ബാങ്ക് അധികൃതർ ഇതേ കുറിച്ച് അന്വേഷിയ്ക്കുകയായിരുന്നു. ബാങ്കിന്റെ പേരിലുള്ള നിക്ഷേപ രസീതുകൾ ഉൽപ്പടെ തട്ടിപ്പുകാർ ഉണ്ടാക്കിയ വ്യാജ രേഖകൾ പൊലീസ് പിടിച്ചെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍