ബലാത്സംഗം ചെയ്തയാൾ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തി വിവാഹം മുടക്കി: 17കാരി അത്മഹത്യചെയ്തു

വ്യാഴം, 14 ജനുവരി 2021 (13:42 IST)
ഉത്തർപ്രദേശ്: ബലാത്സംഗം ചെയ്തയാൾ ശിക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ ഇരയായ പെൺകുട്ടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബാൻതയിലാണ് സംഭവം ഉണ്ടായത്. പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പത്ത് വർഷങ്ങൾക്ക് മുൻപാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലത്സംഗം ചെയ്തതിന് ഇയാൾ ശിക്ഷിയ്ക്കപ്പെട്ടത്. എന്നാൽ ഏഴുവർഷത്തെ ശിക്ഷ കഴിഞ്ഞ് അടുത്തിടെ ഇയാൾ ഗ്രാമത്തിൽ മടങ്ങിയെത്തിയിരുന്നു. മകളെ ഇയാൾ ശല്യം ചെയ്തിരുന്നതായും, വിവാഹം നടത്താനുള്ള ശ്രമങ്ങൾ ഇയാൾ തടഞ്ഞു എന്നും പെൺകുട്ടിയുടെ പിതാവ് ആരോപിയ്ക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍