സ്വർണക്കടത്ത് വീണ്ടും നിയമസഭയിൽ, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

വ്യാഴം, 14 ജനുവരി 2021 (10:55 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് വീണ്ടും നിയമസഭയിൽ ചർച്ചയാക്കി പ്രതിപക്ഷം. സ്വർണക്കടത്ത് കേസ് സംസ്ഥാനത്തുണ്ടാക്കിയ ഗുരുതര സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇത്തരം ഒരു കേസ് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണെന്ന് പ്രതിപക്ഷം നോട്ടീസിൽ ഉന്നയിയ്ക്കുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കേസിൽ അറസ്റ്റിലാണ്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലിലാണ് ഈ ഗുരുതര സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിയ്ക്കുന്നത്. പിടി തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍