എഴുതിതള്ളിയവർ കാണുന്നുണ്ടോ? ഞങ്ങൾ ലോകകപ്പ് നേടി, വായടപ്പിച്ച് വാർണർ

തിങ്കള്‍, 20 നവം‌ബര്‍ 2023 (19:40 IST)
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ടീമിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി 2 മത്സരങ്ങള്‍ വിജയിച്ചതോടെ ഓസീസ് ടീമിനെ വിമര്‍ശിച്ച് മുന്‍ ഓസീസ് നായകനായ മൈക്കല്‍ ക്ലാര്‍ക്ക് അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇതിന് മറുപടി നല്‍കികൊണ്ടാണ് ഡേവിഡ് വാര്‍ണറുടെ മറുപടി.
 

Well did you see that happening?? We did, come on Australia. 0-2 and written off
 

 
ടൂര്‍ണമെന്റില്‍ ഓസീസ് മുന്നേറ്റത്തില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ പ്രതികരണം നിര്‍ണായകമയിരുന്നു. 11 മത്സരങ്ങളില്‍ നിന്നും 535 റണ്‍സാണ് താരം നേടിയത്. ആദ്യ രണ്ടുകളികളില്‍ തോറ്റപ്പോള്‍ ഞങ്ങളെ എഴുതിത്തള്ളി. ശരി, ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് നിങ്ങള്‍ കണ്ടോ? അത് സാധ്യമാക്കി. ഞങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചുവരുന്നു. വാര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍