'മുംബൈക്കെതിരെ ഇത് എളുപ്പമല്ല', അസ്‌ഹറുദ്ദീനെ പ്രശംസിച്ച് സെവാഗ്

വ്യാഴം, 14 ജനുവരി 2021 (14:04 IST)
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകർപ്പൻ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഇപ്പോഴത്തെ ചൂടേറിയ ചർച്ച. തരത്തെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. ഇക്കൂട്ടത്തിൽ നിരവധി സീനിയർ ക്രിക്കറ്റ് താരങ്ങളുമുണ്ട്. അസ്ഹറുദ്ദീന്റെ അവിസ്മരണീയ ഇന്നിങ്സിനെ പ്രശംസിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോൾ വീരേന്ദ്ര സേവാഗ്. മുംബൈയ്ക്കെതിരെ ഇത്ര മികച്ച ഒരു പ്രകടനം എളുപ്പമല്ല എന്ന് സെവാഗ് പറയുന്നു. 
 
'അതിമനോഹരമായ ഇന്നിംങ്സ്. മുംബൈക്കെതിരെ ഇത്തരത്തില്‍ സ്‌കോര്‍ നേടുക എന്നത് മികച്ച ശ്രമത്തിന്റെ ഫലമാണ്. 54 പന്തില്‍ പുറത്താകാതെ 137 റണ്‍സുമായി കളി പൂര്‍ത്തിയാക്കുക. ഈ ഇന്നിങ്സ് ഏറെ അസ്വദിച്ചു' സെവാഗ് ട്വിറ്ററില്‍ കുറിച്ചു. 54 പന്തില്‍ ഒന്‍പത് ഫോറും 11 സിക്സും അടക്കമാണ് അസ്‌ഹറുദ്ദീൻ 137 റൺസ് നേടിയത്. 20 പന്തില്‍നിന്ന് അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട അസ്ഹറുദ്ദീന്‍, 37 പന്തുകളിൽനിന്നും 100 കടന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍