ആറാം കിരീടം നേടി അജയ്യനാകാൻ രോഹിത്, മൂന്നു റെക്കോർഡുകൾ വേറെയും !

ചൊവ്വ, 10 നവം‌ബര്‍ 2020 (11:59 IST)
ദുബായ്: ഐപിഎല്ലിലെ കലാശപ്പോരിന് മുംബൈ നായകൻ രോഹിത് ശർമ്മ ഇറങ്ങുക ആറാം ഐ‌പിഎൽ കിരീടത്തിനായി. മുംബൈ ഇന്ത്യൻസിനൊപ്പം അഞ്ചും ഡെക്കാൻ ചാർജേഴ്സിനൊപ്പം ഒന്നും എന്നനിലയിൽ കിരീട നേട്ടത്തിൽ അജയ്യനായി മാറും രോഹിത്. ഒപ്പം വേറെയും മൂന്നു റെക്കോർഡുകൾ സ്വന്തം പേരിലാക്കാൻ രോഹിതിനാകും. ഐപിഎല്ലിലെ 200 ആമത്തെ മത്സരം കളിയ്ക്കാനാണ് കലാശപ്പോരിൽ രോഹിത് ഇറങ്ങുക. 
 
2008ലാണ് രോഹിത് ഐപിഎല്ലിലേയ്ക്ക് എത്തുന്നത്. ഡെക്കാൻ ചാർജേഴ്സിനും മുംബൈ ഇന്ത്യൻസിനുമായി 199 മത്സരങ്ങളാണ് ഇതുവരെ രോഹിത് ഐപിഎല്ലിൽ കളിച്ചത്. 204 ഐപിഎൽ മതസരങ്ങൾ കളിച്ച ധോണിയാണ് രോഹിതിന് മുന്നിലുള്ളത്. ഐപിഎലിൽ മുബൈയ്ക്കായി 4,000 റൺസ് എന്നതാണ് കാത്തിരിയ്ക്കുന്ന മറ്റൊരു റെക്കോർഡ്, വെറും എട്ട് റൺസ് അകലെയാണ് ഈ റോക്കോർഡ് രോഹിതിനായി കാത്തിരിയ്കുന്നത്. കോഹ്‌ലിയും ധോണിയുമാണ് സമാനമായ നേട്ടം സ്വന്തമാക്കിയിട്ടുള്ള താരങ്ങൾ. 
 
നായകനെന്ന നിലയിൽ 3,000 എന്നതാണ് അടുത്തതായി ക്യൂവിൽ കാത്തിരിയ്ക്കുന്ന റെക്കോർഡ്. 43 റൺസ് കൂടി നേടിയാൽ ഈ റെക്കോർഡും രോഹിതിനൊപ്പം പോരും. കോഹ്‌ലി, ധോണി, ഗൗതാം ഗാംഭീർ എന്നീ താരങ്ങൾ സമാനമായ നേട്ടം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ രോഹിതിൽനിന്നും മികച്ച പ്രകടനം ഉണ്ടായിട്ടില്ല. സീസണിൽ തന്നെ 11 ഇന്നിങ്സുകളിൽനിന്നും രണ്ട് അർധ ശതകം മാത്രമാണ് ഹിറ്റ്മാന് കണ്ടെത്താനായത്. എങ്കിലും ഫൈനലിൽ രോഹിത് മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍