ലോകകപ്പിൽ കപ്പടിയ്ക്കണം എങ്കിൽ അടുത്ത വർഷം രോഹിത് നായകനാവട്ടെ: നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ താരം !

ബുധന്‍, 1 ജൂലൈ 2020 (13:30 IST)
ഇന്ത്യ ലോക കിരീടങ്ങൾ നേടുന്ന ശൈലിയിലേയ്ക്ക് എത്തണം എങ്കിൽ അതിന് നിലവിലെ രിതികളിൽ മാറ്റം വരുത്തണം എന്നും ആ മാറ്റങ്ങൾക്കായി രോഹിത് നായകനാവട്ടെ എന്നും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഒന്നര വർഷത്തിനുള്ളിൽ ഇന്ത്യൻ നായകനെ മാറ്റുകയാണെങ്കിൽ രോഹിത് നായക സ്ഥാനത്ത് വരണം എന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഇത് ഇന്ത്യയെ കിരീട നേട്ടങ്ങളിൽ എത്തിയ്ക്കും എന്നും ആകാശ് ചോപ്ര പറയുന്നു. 
 
'ഒരു ഐസിസി കിരീടം നേടാനാവുന്നില്ല എന്നതാണ് കോഹ്ലിക്ക് മുന്നിലെ വെല്ലുവിളി. ഇന്ത്യ അനുഗ്രഹിയ്ക്കപ്പെട്ട ടീമാണ്. ഒരു വര്‍ഷത്തിനോ ഒന്നര വര്‍ഷത്തിനോ ശേഷം ഇന്ത്യൻ ടീമില്‍ ഒരു ശൈലീമാറ്റം വേണമെങ്കില്‍ രോഹിത് ശർമയാണ് അനുയോജ്യനായ ക്യാപ്റ്റൻ. കോഹ്‌ലിയ്ക്ക് ബാറ്റിങ് കരിയറില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാനും സാധിക്കും, ടീമെന്ന നിലയില്‍ ചില കാലങ്ങളില്‍ മാറ്റം വേണ്ടിവന്നേക്കും. എങ്കിലും വരുന്ന ഒരു വര്‍ഷം നായകസ്ഥാനത്ത് മാറ്റമൊന്നും ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ഞാന്‍ കരുതുന്നത്. ആകാശ് ചോപ്ര പറഞ്ഞു.
 
താൻ മികച്ച നായകനാണെന്ന് നിരവധി തവണ തെളിയിച്ചിട്ടുള്ള താരമാണ് രോഹിത്. 4 തവണ ഐപിഎൽ കിരീടം നേടി ഏറ്റവുമധികം ഐപിഎൽ കിരീടം നേടിയ നായകൻ റെക്കോർഡ് മുംബൈ ഇന്ത്യസിന്റെ നായകൻ രോഹിതിന്റെ പേരിലാണ്  2018ലെ ഏഷ്യാ കപ്പ്, 2018ലെ നിദാഹാസ് ട്രോഫി എന്നിവയിലെല്ലാം ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ രോഹിത്തായിരുന്നു നായകന്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍