ജസ്‌പ്രീത് ബു‌മ്രയെ പ്രശംസിച്ച് വിൻഡീസ് ഇതിഹാസം

വെള്ളി, 29 മെയ് 2020 (14:31 IST)
ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്രയെ അഭിനന്ദിച്ച് വിൻഡീസ് ഇതിഹാസ താരം ഇയാൻ ബിഷപ്പ്. ഇത്രയും കുറഞ്ഞ റണ്ണപ്പ് എടുത്തിട്ടും ബു‌മ്രക്ക് എങ്ങനെ ബൗളിങ്ങിൽ ഇത്രയും പേസ് കൊണ്ടുവരാൻ കഴിയുന്നു എന്നത് അത്‌ഭുതപ്പെടുത്തുന്നുവെന്നും ബിഷപ്പ് പറഞ്ഞു.
 
റിച്ചാർഡ് ഹാഡ്ലീ, ഡെന്നീസ് ലില്ലി, മാർഷൽസ്, ഹോൾഡിങ്സ് എന്നിവരെപ്പോലുള്ളവർക്കൊപ്പമാണ് ഞാൻ കളിച്ചിരുന്നത്. അവരെല്ലാം ചെയ്‌തതിന് വിപരീതമാണ് ബു‌മ്ര ചെയ്യുന്നത്.ഇടവിട്ട് കുറച്ച് ദൂരം ഓടിയാണ് ബുംറയുടെ റൺഅപ്. അത് എന്നെ അദ്ഭുതപ്പെടുത്തുന്നു. എവിടെ നിന്നാണ് ഈ പേസ് വരുന്നത്. ബിഷപ്പ് ചോദിക്കുന്നു.കരീബിയൻ മണ്ണിൽ ബുംറ പന്ത് സ്വിങ് ചെയ്യിച്ചവിധം, പേസ് കൂട്ടിയിട്ടും പന്തിൽ നിയന്ത്രണം നഷ്ടപ്പെടാതിരുന്നത് എന്നിവയെല്ലാം തന്നെ അത്‌ഭുതപ്പെടുത്തിയെന്നും ബിഷപ്പ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍