ഐപിഎല്ലിലെ തീപ്പൊരി ഓപ്പണർമാരിൽ സെവാഗ് രണ്ടാം സ്ഥാനത്ത്, മറ്റ് സ്ഥാനക്കാർ ഇങ്ങനെ

ബുധന്‍, 10 മാര്‍ച്ച് 2021 (20:32 IST)
ഐപിഎല്ലിലെ പുതിയ സീസൺ വരാനിരിക്കെ മിക്ക ടീമുകളുടെയും തലവേദനയാണ് എതിരാളികളെ തകർത്തടിക്കുന്ന നല്ലൊരു ഓപ്പണിങ് ജോഡിയെ കണ്ടെത്തുക എന്നുള്ളത്. പുതിയ ഒരു ഐപിഎൽ സീസണിന് കൂടി അരങ്ങൊരുങ്ങുമ്പോൾ ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ ഓപ്പണർമാർ ആരെല്ലാമെന്ന് നോക്കാം.
 
ഐപിഎല്ലിലെ ഏറ്റവും അപകടകാരിയെന്ന വിശേഷണം ചേരുക ഇംഗ്ലീഷ് വിക്കറ്റ് കീപ്പറും രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ഓപ്പണറുമായ ജോസ് ബട്‌ലർക്കാണ്. 157.41 ആണ് ഓപ്പണിങില്‍ ബട്‌ലറുടെ സ്‌ട്രൈക്ക് റേറ്റ്. ഇതിനെ കവച്ചുവയ്ക്കാന്‍ ടൂര്‍ണമെന്റില്‍ മറ്റൊരു ഓപ്പണറില്ലെന്നു തന്നെ പറയാം.
 
അതേസമയം വിരമിച്ചിട്ടും ഓപ്പണർമാരിലെ അപകടകാരികളിൽ രണ്ടാം സ്ഥാനത്താണ് മുൻ ഇന്ത്യൻ ഓപ്പണിങ് താരം വിരേന്ദർ സെവാഗിന്റെ സ്ഥാനം.156.82 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.104 മല്‍സരങ്ങളില്‍ നിന്നായി 2728 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്.
 
അതേസമയം മറ്റൊരു വെറ്ററൻ താരമായ ക്രിസ് ഗെയ്‌ലാണ് സെവാഗിന് പിന്നിലുള്ളത്. 151.40 ആണ് ഗെയ്‌ലിന്റെ ഓപ്പണറായുള്ള സ്‌ട്രൈക്ക് റേറ്റ്. എന്നാൽ മുംബൈ ഇന്ത്യൻസിലെത്തി ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിക്കാതിരുന്ന ഓസീസ് താരം ക്രിസ് ലിന്നാണ് പട്ടികയിൽ നാലാമത്. 143.49 ആണ് ലിന്നിന്റെ സ്‌ട്രൈക്ക് റേറ്റ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍