ഇംഗ്ലണ്ടിനെ കറക്കിവീഴ്‌ത്തി അക്‌സർ-അശ്വിൻ സഖ്യം, 205ന് പുറത്ത്

വ്യാഴം, 4 മാര്‍ച്ച് 2021 (16:28 IST)
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. അഹമ്മദാബാദിൽ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 205 റൺസിനാണ് ഇംഗ്ലണ്ട് ഓൾഔട്ടായത്. അക്‌സർ പട്ടേൽ- രവിചന്ദ്ര അശ്വിൻ സ്പിൻ സഖ്യത്തിന്റെ മുന്നിലാണ് ഇംഗ്ലണ്ട് അടിയറവ് പറഞ്ഞത്.
 
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളിൽ അവരുടെ വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു. 55 റൺസെടുത്ത ബെൻ സ്റ്റോക്‌സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറർ. ഡാനിയൽ ലോറൻസ് 46 റൺസ് നേടി. അതേസമയം ഇന്ത്യക്കായി അക്‌സർ പട്ടേൽ 4 വിക്കറ്റ് വീഴ്‌ത്തി. അശ്വിൻ 3 വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് സിറാജ് രണ്ടും വാഷിങ്‌ടൺ സുന്ദർ ഒരു വിക്കറ്റും നേടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍