രണ്ടാമൂഴത്തിൽ അടിപതറില്ല: ടെസ്റ്റിൽ സ്ഥാനമുറപ്പിച്ച് രോഹിത്

വ്യാഴം, 4 മാര്‍ച്ച് 2021 (14:17 IST)
ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥാനമുറപ്പിച്ച് ഹിറ്റ്മാൻ രോഹിത് ശർമ. പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാണെങ്കിലും ടെസ്റ്റിൽ ഇതുവരെയും മികച്ച പ്രകടനം കാഴ്‌ച്ചവെക്കാൻ താരത്തിനായിരുന്നില്ല.
 
അതേസമയം ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇറങ്ങിയതോടെ ഒരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശർമ. 2013-14ല്‍ ടെസ്റ്റില്‍ അരങ്ങേറിയ ശേഷം ഇതാദ്യമായാണ് രോഹിത് തുടരെ ആറു ടെസ്റ്റുകള്‍ കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മൂന്നു ടെസ്റ്റുകളിലെ ആറു ഇന്നിങ്‌സുകളിലായി ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 296 റൺസുമായി മികച്ച ഫോമിലാണ് താരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍