മുംബൈയില്‍ 921പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു; ആകെ മരണം11,446 ആയി

ശ്രീനു എസ്

തിങ്കള്‍, 22 ഫെബ്രുവരി 2021 (11:22 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയില്‍ 921പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ ആറുപേര്‍ക്ക് രോഗംമൂലം ജീവന്‍ നഷ്ടപ്പെട്ടതായും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം11,446 ആയിട്ടുണ്ട്. മുംബൈയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,19,128 ആയിട്ടുണ്ട്. 
 
അതേസമയം രാജ്യം ഹെര്‍ഡ് ഇമ്യൂണിറ്റിയെ കുറിച്ച് ചിന്തിക്കുന്നത് അസാധ്യമാണെന്ന് എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയ പറഞ്ഞു. ഇത് ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ചും പുതിയ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ പടരുമ്പോള്‍ സ്വാഭാവിക പ്രതിരോധ ശേഷിയെ കുറിച്ച് ചിന്തിക്കുന്നത് കൂടുതല്‍ അപകടം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍