രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,50,055

ശ്രീനു എസ്

തിങ്കള്‍, 22 ഫെബ്രുവരി 2021 (10:40 IST)
രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,50,055. കഴിഞ്ഞ 24 മണിക്കൂറിനിടെ 9695 പേരാണ് രാജ്യത്ത് കൊവിഡ് മുക്തി നേടിയത്. അതേസമയം 14,199 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചിട്ടുമുണ്ട്. 
 
ഇതുവരെ 1,10,05,850 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.1,56,385 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിലുമാണ് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നത്. ആകെ രോഗികളുടെ എണ്ണത്തില്‍ 74 ശതമാനത്തിലേറെ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍