ധീരനാണ് അധീര, കെജിഎഫ് 2 സെറ്റിൽ തിരിച്ചെത്തി സഞ്‌ജയ് ദത്ത്

കെ ആര്‍ അനൂപ്

വെള്ളി, 16 ഒക്‌ടോബര്‍ 2020 (20:35 IST)
കാൻസറിനോട് ധീരമായി പൊരുതി വീണ്ടും അധീര ആകാൻ കെജിഎഫ് 2 സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടൻ സഞ്ജയ് ദത്ത്. ലൊക്കേഷനിൽ നിന്ന് അദ്ദേഹം തന്നെ പുതിയ ഫോട്ടോ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. കാൻസർ മൂലം ചികിത്സയിൽ ആയിരുന്ന നടൻ വീണ്ടും സിനിമയിൽ തിരക്കുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
 
അധീര എന്ന വില്ലൻ കഥാപാത്രത്തെയാണ് ദത്ത് അവതരിപ്പിക്കുന്നത്. റോക്കിംഗ് സ്റ്റാർ യാഷിൻറെ റോക്കി ഭായും അധീരയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
 
കെജിഎഫ് 2 ചിത്രീകരണം  പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്. ശ്രീനിധി ഷെട്ടി, അനന്ത് നാഗ്, റാവു രമേശ്, അച്യുത് കുമാർ, മാളവിക അവിനാശ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍