മോഹന്‍ലാലിന്റെ ദൃശ്യം 2-നെ പ്രശംസിച്ച് സ്ഫടികം സംവിധായകന്‍ ഭദ്രന്‍ !

കെ ആര്‍ അനൂപ്

ശനി, 27 ഫെബ്രുവരി 2021 (09:38 IST)
ദൃശ്യം 2 വിജയകുതിപ്പ് തുടരുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.സിനിമ മേഖലയിലുള്ള നിരവധി പ്രമുഖര്‍ ഇതിനകം തന്നെ ജീത്തു ജോസഫിനെയും മോഹന്‍ലാലിനെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ദൃശ്യം 2 ന് കൈയ്യടിച്ചിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. മലയാളികള്‍ എക്കാലവും കാണാന്‍ ആഗ്രഹിക്കുന്ന ആടുതോമ എന്ന ലാല്‍ കഥാപാത്രം സമ്മാനിച്ച സംവിധായകന്‍ ദൃശ്യം 2-ലെ ജോര്‍ജുകുട്ടിയെ പ്രശംസിച്ചപ്പോള്‍ ആരാധകര്‍ക്ക് ആവേശമായി.
 
'എല്ലാ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും ഒരു വേദനും ഭയവുമുണ്ട്. അത് ഒഴിവാക്കാന്‍ സാധിക്കാത്തതാണ്. നന്നായി തയാറാക്കി മികച്ച അഭിനയത്തിലൂടെ നന്നായി ഫലിപ്പിച്ചിരിക്കുന്നു'-ഭദ്രന്‍ കുറിച്ചു.
 
പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങി നിരവധി പേരാണ് ദൃശ്യം 2നെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍