അല്‍‌ഫോണ്‍സ് പുത്രനോട് പറഞ്ഞിട്ട് നടന്നില്ല, അനുപമയുടെ ആഗ്രഹം നടത്തിക്കൊടുത്തത് ദുല്‍ക്കര്‍ !

കെ ആര്‍ അനൂപ്

വ്യാഴം, 28 മെയ് 2020 (12:59 IST)
യുവഹൃദയങ്ങളെ ഒന്നാകെ കീഴടക്കിയ അൽഫോൺസ് പുത്രൻ ചിത്രം പ്രേമത്തിലൂടെ വെള്ളിത്തിരയിലെത്തിയ നായികയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ  അനുപമ പരമേശ്വരൻ തൻറെ എൻട്രി ഗംഭീരമാക്കി. താരം ഇപ്പോൾ തെലുങ്കു സിനിമകളിൽ സജീവമാണ്. കൈ നിറയെ സിനിമകളുള്ള അനുപമയുടെ ഒരു  വലിയ ആഗ്രഹമായിരുന്നു അൽഫോൻസ് പുത്രന്‍റെ അസിസ്റ്റൻറ് ഡയറക്ടർ ആവുക എന്നത്.
 
ആദ്യസിനിമയായ പ്രേമത്തിൽ അഭിനയിക്കുമ്പോൾ തന്നെ അസിസ്റ്റൻറ് ഡയറക്ടറായി ചേർക്കാമോ എന്ന്  അൽഫോൺസ് പുത്രനോട് ചോദിച്ചെങ്കിലും അത് സാധിച്ചില്ലെന്ന് അനുപമ പറയുന്നു. എന്നാൽ അടുത്ത ചിത്രം മണിയറയിലെ അശോകൻ സിനിമ ഷൂട്ടിംഗ് നടക്കുമ്പോൾ അനുപമയുടെ ആഗ്രഹം സഫലീകരിക്കാനായി, സിനിമയിലെ നായകനായ ദുൽഖർ സൽമാൻ രണ്ടാമതൊന്നാലോചിക്കാതെ ആഗ്രഹം നടത്തിക്കൊടുത്തു.
 
അങ്ങനെ അടുത്ത ദിവസം മുതൽ അസിസ്റ്റൻറ് ഡയറക്ടർ റോളിലെത്തിയെന്ന് അനുപമ പരമേശ്വരൻ പറയുന്നു. അതൊരു പുതിയ അനുഭവമായിരുന്നു സ്‌ക്രിപ്റ്റ് ചെക്ക് ചെയ്യലും ക്ലാപ്പടിക്കലും ഒക്കെയായി അസിസ്റ്റൻറ് ഡയറക്ടർ പണി ഒരു പഠനം കൂടിയായിരുന്നു. അധികം സൗകര്യങ്ങൾ ഒന്നും എടുക്കാതെ സഹപ്രവർത്തകരോടൊപ്പം താമസിച്ചും കാരവാനും കുടയുമില്ലാത്ത അസിസ്റ്റൻറ് ഡയറക്ടർ പണി ആസ്വദിച്ച് ചെയ്യാനായെന്ന് അനുപമ പരമേശ്വരൻ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍