ദുൽഖറിൻറെ പ്രിയപ്പെട്ട ലാലേട്ടൻ കഥാപാത്രം - അത് സോളമനാണ്, സോഫിയയുടെ സോളമന്‍ !

കെ ആര്‍ അനൂപ്

വ്യാഴം, 21 മെയ് 2020 (21:57 IST)
മലയാളികളുടെ സ്വകാര്യ അഹങ്കാരം, നടന വിസ്മയം, മോഹൻലാൽ അറുപതാം ജന്മദിനം ആഘോഷിക്കുകയാണ്. മോഹൻലാലിന് ആശംസകളുമായി ദുൽഖർ സൽമാൻ എത്തിയത് തനിക്ക് ഏറെ പ്രിയപ്പെട്ട മോഹൻലാൽ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്. പത്മരാജൻറെ ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ' എന്ന സിനിമയിലെ സോളമൻ എന്ന മോഹൻലാലിൻറെ നായക കഥാപാത്രമാണ് തനിക്ക് ഏറെ പ്രിയപ്പെട്ടതെന്ന് ദുൽഖർ പറയുന്നു. 
 
സോളമൻ നായികയായ സോഫിയോട് പറയുന്ന ഡയലോഗ് സഹിതമാണ് ദുൽഖറിൻറെ ഫേസ്ബുക്ക് പോസ്റ്റ്  - എല്ലാവരുടെയും പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ. ഒരുപാട് സ്നേഹം, ഹാപ്പി ബർത്ത് ഡേ ലാലേട്ടാ. ദുൽക്കർ ഫേസ്ബുക്കിൽ കുറിച്ചു.  
 
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിലെ ചിത്രം തന്‍റെ പോസ്റ്റില്‍ ദുല്‍ക്കര്‍ ഉള്‍പ്പെടുത്തി. 
 
‘സോളമൻ: രണ്ടാമത്തെ ഹോൺ കേൾക്കുമ്പോൾ ഇറങ്ങി വരാമെന്ന്  പറഞ്ഞിട്ട്?' -മോഹൻലാൽ ചെയ്ത വൈവിധ്യമാർന്ന സിനിമകളിലെ തന്‍റെ പ്രിയപ്പെട്ട സിനിമയിൽ നിന്ന് ഒരു ഡയലോഗ് എന്നാണ് ദുൽഖർ സൽമാൻ കുറിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍