ഇന്ത്യ പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെൻ്റ് 2023: 98,083 ഒഴിവുകൾ പ്രഖ്യാപിച്ചു

ഞായര്‍, 29 ജനുവരി 2023 (10:01 IST)
ഇന്ത്യ പോസ്റ്റ് ഡിപ്പാർട്ട്മെൻ്റിൽ പോസ്റ്റ്മാൻ, മെയിൽ ഗാർഡ്,മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകൾക്കായി ആകെ 98,083 ഒഴിവുകൾ പ്രഖ്യാപിച്ചു. പോസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഔദ്യോഗിക പോർട്ടലിൽ റിക്രൂട്ട്മെൻ്റ് സംബന്ധിച്ച് വിവരങ്ങൾ പ്രസിദ്ധീകരിച്ചു. ആകെയുള്ള 98083 ഒഴിവുകളില്‍ പോസ്റ്റ്മാന്‍ തസ്തികയിലേക്കുള്ള ഒഴിവുകളുടെ എണ്ണം 59099 ഉം മെയില്‍ ഗാര്‍ഡിന്റെ ഒഴിവുകള്‍ 1445 ഉം ആണ്. മൾട്ടി ടാസ്കിംഗ് തസ്തികയിലേക്ക് 23 സർക്കിളുകളിലായി 37,539 ഒഴിവുകളാണുള്ളത്.
 
10, പ്ലസ് ടു പാസായവർക്ക് പോസ്റ്റ് ഓഫീസ് റിക്ര്യൂട്ട്മെൻ്റിലേക്ക് അപേക്ഷിക്കാം. 18 വയസ് മുതൽ 32 വയസ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. indiapost.gov.in എന്ന ഇന്ത്യ പോസ്റ്റ് ഔദ്യോഗിക വെബ് പോര്‍ട്ടലില്‍ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.കേരളത്തിൽ 2930 പോസ്റ്റ്മാൻ, 74 മെയിൽ ഗാർഡ്, 1424 മൾട്ടി ടാസ്കിംഗ് സ്റ്റാഫുകളുടെ ഒഴിവാണുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍